Physics Kerala PSC Questions and Answers

1. കാർബൺ 14 എന്ന ഐസോടോപ്പ് ഉപയോഗിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയുടെ സാങ്കേതികനാമം എന്ത്?
കാർബൺ ഡേറ്റിങ്
2. ഡി.എൻ.എ. ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം?
ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക്
3. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡിന്റെ പേര്?
ആനോഡ്
4. എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലമായി ഒരു വസ്തുവിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സലർജിക്കുന്ന പ്രതിഭാസം?
ഫോട്ടോ ഇലക്ട്രിക്ക് എഫക്ട് (Photo Electric Effect)
5. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്?
ഹെൻറി ബെക്വറൽ
6. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ജർമൻ ഭൗതീകശാസ്ത്രജ്ഞൻ?
മാക്സ് പ്ലാങ്ക്
7. ഒരു നാനോ (നൂറു കൂടിയിലൊന്ന്) സെക്കൻഡിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരം?
ഒരു അടി
8. ഒരു വസ്തുവിന്റെ പിണ്ഡത്തെ (Mass) അതിന്റെ വ്യാപ്തം (Volume) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതെന്ത്?
സാന്ദ്രത (Density)
9. ന്യൂട്ടൻ-മീറ്റർ എന്തിന്റെ യൂണിറ്റ് ആണ്?
ഊർജ്ജത്തിന്റെ
10. ആൽക്കെമിയിൽ നിന്ന് രാസത്തിനെ വേർതിരിച്ച ഈ ശാസ്ത്രജ്ഞനാണ് ‘ആധുനിക രസതന്ത്രത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. ആരാണദ്ദേഹം?
റോബർട്ട് ബോയൽ
11. നോബൽ ജേതാവായ ഭൗതീകശാസ്ത്രജ്ഞ മെരിക്യുറിയുടെ യഥാർത്ഥപേര്?
മരിയ സ്ക്ലോഡോവ്സ്കാ
12. വേള്ളത്തിന്റെ ആപേക്ഷികസാന്ദ്രത എത്ര?
ഒന്ന്
13. ആറ്റംഘടകമായ ക്വാർക്ക് എന്ന പദം സ്വീകരിക്കപ്പെട്ടത് ജെയിംസ് ജോയിസിന്റെ ഒരു നോവലിൽ നിന്നാണ്. ഏത് കൃതിയിൽ നിന്ന്?
ഫിന്നിഗൻസ് വെയ്‌ക്
14. മാർക്കോണിയുടെ വയർലെസിനും മുമ്പ് 1895 ൽ എലെക്ട്രോമാഗ്നെറ്റിക് തരങ്കങ്ങൾകൊണ്ട് ഒരു മണിമുഴക്കമെന്നു തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജഗദീശ് ചന്ദ്ര ബോസ്
15. പൊതു ആപേക്ഷികതാസിദ്ധാന്തം (General Theory) അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
ആൽബർട്ട് എയ്ൻസ്റ്റീൻ
16. ആദ്യത്തെ കൃത്രിമ റബ്ബർ ഏതാണ്?
നിയോപ്രീൻ
17. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ടോണുകൾ ഉണ്ട്?
ഒന്ന്
18. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് അഥവാ ബേക്കലൈറ്റ് നിര്മിച്ചതാര്?
ലിയോ ബെക് ലാൻഡ്
19. ക്ലോക്കുകളെയും കാലത്തെയും കുറിച്ചുള്ള പഠനശാഖയുടെ പേര്?
ഹോറോളജി (Horology)
20. ആദ്യത്തെ കൃത്രിമ നാര് ഏതാണ്?
റയോൺ
21. ഭൂകമ്പതീവ്രത രേഖപ്പെടുത്തുന്ന റിക്ടർ സ്കെയിലിന്റെ ഉപജ്ഞാതാവ്?
ചാൾസ് ഫ്രാൻസിസ് റിക്റ്റർ (യു.എസ്)
22. കൃത്രിമ നൈലോൺ കണ്ടുപിടിച്ചതാര്?
കാരോത്തേഴ്‌സ് വാലസ് ഹ്യൂം
23. പോസിട്രോൺ എന്ന കണം കണ്ടെത്തിയതാര്?
കാൾ ഡേവിഡ് ആൻഡേഴ്സൺ
24. ന്യൂട്രോൺ കണ്ടുപിടിച്ചതാര്?
ജെയിംസ് ചാഡ്‌വിക് (ബ്രിട്ടൻ)
25. അനിശ്ചിതത്വതസിദ്ധാന്തം (Uncertainty principle) അവതരിപ്പിച്ച ജർമൻ ഭൗതീക ശാസ്ത്രജ്ഞൻ?
വെർണർ ഹൈസൻബെർഗ്
26. റോക്കറ്റ് നിർമ്മാണത്തിന്റെ ശാസ്ത്രമായ റോക്കട്രിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ?
റോബർട്ട എച്ച് ഗോദാർദ്
27. 1954 ൽ രസതന്ത്രത്തിനും 1962 ൽ സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ?
ലിനസ് പൗളിങ്
28. ആൽബർട്ട് എയ്ൻസ്റ്റീന് 1921 ൽ ഭൗതീകശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏതു വിഷയത്തെ കുറിച്ചുള്ള പ്രബന്ധത്തിന്റെ പേരിലാണ്?
ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം
29. കാറ്റിന്റെ വേഗത അളക്കുന്ന ഏകകം?
ബ്യൂഫോർട്ട് സ്കെയിൽ
30. വൈദ്യുതി പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
അമ്മീറ്റർ