World History Kerala PSC Questions and Answers
1.’മാക്ബെത്ത്’ എവിടത്തെ രാജാവായിരുന്നു?
സ്കോട്ട്ലൻഡ്
2. വിയറ്റ്നാമിൽ നിന്ന് യു.എസ്. സേനയുടെ പിന്മാറ്റത്തിന് കാരണക്കാരനായ അമേരിക്കൻ പ്രസിഡൻറ്?
റിച്ചാർഡ് നിക്‌സൺ
3. 1917 ലെ റഷ്യൻ വിപ്ലവത്തോടെ സ്ഥാനം നഷ്ടപ്പെട്ട രാജവംശം?
റോമനോവ്
4. സുങ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യമേത്?
ചൈന
5. ഇംഗ്ലണ്ടിലെ റണ്ണിമീഡ് എന്ന സ്ഥലത്തുന്നുവെച്ച് 1215 ൽ ബ്രിട്ടീഷ് രാജാവ് ജോൺ ഒപ്പിട്ടു വിഖ്യാതമായ പ്രമാണം?
മാഗ്നാകാർട്ട
6. സാമുറായികൾ എന്നറിയപ്പെടുന്ന പോരാളികൾ ഏതു രാജ്യക്കാരായിരുന്നു?
ജപ്പാൻ
7. ചൈനയിലെ വന്മതിൽ നിർമ്മിച്ച ഭരണാധികാരി?
ഷി-ഹുവാങ്
8. വിർജിൻ ക്യൂൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് രാജ്ഞി?
എലിസബത്ത് 1
9. തുർക്കിയിൽ ‘യുവതുർക്കികളുടെ കലാപം’ (Young Turks Revolution) നയിച്ചതാര്?
അൻവർ പാഷ
10. ഇഷ്ടവധുവിനെ വിവാഹം കഴിക്കാനായി ബ്രിട്ടീഷ് ചക്രവർത്തിപദം ഉപേക്ഷിച്ച രാജാവ്?
എഡ്വേർഡ് എട്ടാമൻ
11. 1962 ൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ ‘ഊ താണ്ട്’ ഏത് രാജ്യക്കാരനായിരുന്നു?
മ്യാൻമർ
12. 1963 ൽ ‘ഐ ഹാവ് എ ഡ്രീം’ എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രസംഗം നടത്തിയ അമേരിക്കൻ നീഗ്രോ പൗരാവകാശ നേതാവ്?
മാർട്ടിൻ ലൂഥർകിങ് ജൂനിയർ
13. കരിങ്കുപ്പായക്കാർ (Black Shirts) ഏത് ഏകാധിപതിയുടെ അനുയായികളാണ്?
ബെനിറ്റോ മുസോളിനി
14. തവിട്ടുകുപ്പായക്കാർ (Brown Shirts) ആരുടെ അനുയായികളായിരുന്നു?
ഹിറ്റ്ലർ
15. ചൈനയിൽ രാജവാഴ്‌ച അവസാനിപ്പിച്ച് റിപ്പബ്ലിക്കൻ ഭരണം കൊണ്ടുവന്ന നേതാവ്?
സൺയാത്സെൻ
16. 1917 ൽ വിൻഡ്‌സർ എന്ന് പെരുമാറ്റും മുമ്പ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോകികനാമം എന്തായിരുന്നു?
സാക്‌സേ കോബർഗ് ഗോത്ത
17. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ‘മൗമൗ’ എന്ന സ്വാതന്ത്ര്യ പ്രസ്ഥാനം ഉടലെടുത്തത് ഏതു രാജ്യത്താണ്?
കെനിയ
18. യൂറോപ്യൻ കോളനി വാഴ്ച്ചക്കെതിരെയുള്ള ‘ബോക്‌സർ കലാപം’ നടന്നത് ഏതു രാജ്യത്തിൽ?
ചൈന
19. ഹിറ്റ്ലർ ജനിച്ചത് ഏത് രാജ്യത്തിൽ?
ഓസ്ട്രിയ
20. 1867 ൽ യു.എസ്. ഏതു രാജ്യത്തിൽ നിന്നാണ് അലാസ്‌ക വാങ്ങിയത്?
റഷ്യ
21. ‘ലോറൻസ് ഓഫ് അറേബ്യാ’ എന്നറിയപ്പെട്ട ഇംഗ്ലീഷ് പട്ടാള ക്യാപ്റ്റൻ?
ടി.ഇ. ലോറൻസ്
22. റഷ്യൻ വിപ്ലവസേനയായ റെഡ് ആർമിയുടെ സേനാനായകൻ ആരായിരുന്നു?
ലിയോൺ ട്രോട്‌സ്‌കി
23. ബ്രിട്ടീഷ് ചക്രവർത്തിയുടെ മൂത്ത മകന് നൽകുന്ന പദവി?
പ്രിൻസ് ഓഫ് വെയിൽസ്
24. ക്യൂബൻ വിപ്ലവകാലത്ത് ഫിഡൽ കാസ്ട്രോയുടെ വലംകൈയായിരുന്ന അര്ജന്റീനക്കാരനായ ഡോക്ടർ?
ചെഗുവേര
25. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക നാമം?
ഹൌസ് ഓഫ് വിൻസർ
26. അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയ പ്രെസിഡന്റാര്?
എബ്രഹാം ലിങ്കൻ
27. 1620 ൽ അമേരിക്കയിലേക്കുള്ള ആദ്യ കുടിയേറ്റ സങ്കത്തെയും കൊണ്ടുപോയ കപ്പൽ?
മേ ഫ്‌ളവർ
28. കലിഗുലഎന്നറിയപ്പട്ടിരുന്നത് ഏത് റോമൻ ചക്രവർത്തിയാണ്?
ഗയസ് സീസർ
29. ജനുവരി 1 വര്ഷാരംഭമാക്കിയ റോമൻ ഭരണാധികാരി?
ജൂലിയസ് സീസർ
30. മാഗ്നാകാർട്ട ഒപ്പുവെച്ചത് ഏതു വർഷം?
A.D 1215