Indian Politics Kerala PSC Questions and Answers
1. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി?
സുചേത കൃപാലിനി
2. കേന്ദ്രമന്തിസഭയിലെ ആദ്യ വനിതാ മന്ത്രി?
രാജ്കുമാരി അമൃത്കൗർ
3. കമ്മ്യൂണിസ്റ്റ് ചൈനയിലെ അദ്ധ്യത്തെ ഇന്ത്യൻ അംബാസിഡർ?
സർദാർ കെ.എം. പണിക്കർ
4. ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
ജ്യോതിബസു (പശ്ചിമബംഗാൾ)
5. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?
മൗണ്ട് ബാറ്റൻ പ്രഭു
6. ‘മൂകനായക്’ എന്ന മറാത്തി വാരിക ആരംഭിച്ച നേതാവ്?
അംബേദ്കർ
7. 1962 ൽ ചൈനയുമായി യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു?
വി.കെ. കൃഷ്ണമേനോൻ
8. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യമന്ത്രിസഭയിൽ ക്യാബിനറ് അംഗമായിരുന്ന മലയാളി?
ഡോ. ജോൺ മത്തായി
9. മുസ്ലിംലീഗ് ഏത് നഗരത്തിൽ വച്ചാണ് പാകിസ്ഥാൻ രൂപീകരണം പ്രഖ്യാപിച്ചത്?
ലാഹോർ
10. 1889 നവംബർ 14 ന് ജനിച്ച ജവഹർലാൽ നെഹ്റു മരിച്ചതെന്ന്?
1964 മെയ് 27
11. ജവഹർലാൽ നെഹ്റു 1923 ൽ ചെയർമാനായിരുന്ന മുൻസിപ്പാലിറ്റി ഏത്?
അലഹാബാദ്
12. ‘ഓപ്പറേഷൻ വിജയ്’ ഏത് ഇന്ത്യൻ സംസ്ഥാനത്തിന് വേണ്ടിയുള്ള പട്ടാളനടപടി ആയിരുന്നു?
ഗോവ (1961)
13. സരോജിനി നായിഡുവിന്റെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് ആദ്യമായി വിളിച്ചതാര്?
രവീന്ദ്രനാഥ് ടാഗോർ
14. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി?
ജോൺ മത്തായി
15. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതാര്?
ഷൺമുഖംചെട്ടി
16. പാറ്റ്ന വനിതാ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഒരു മലയാളി വനിത പിന്നീട് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി. ആര്?
ലക്ഷ്മി എൻ മേനോൻ
17. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി?
സർദാർ വല്ലഭഭായി പട്ടേൽ
18. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി ആര്?
ശ്യാമപ്രസാദ് മുഖർജി (1950 ഏപ്രിൽ 19)
19. ഇന്ത്യൻ പാർലമെൻറിൽ ആദ്യമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ജവഹർലാൽ നെഹ്രുവിനെതിരെയാണ്. ആരാണ് പ്രമേയം അവതരിപ്പിച്ചത്?
ആചാര്യ കൃപാലിനി
20. ആറുതവണ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതാര്?
ജവഹലാൽ നെഹ്റു
21. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ രാഷ്ട്രപതി ആര്?
എൻ. സഞ്ജീവ റെഡ്ഡി
22. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് എവിടെ?
പറവൂർ നിയോജക മണ്ഡലത്തിൽ
23. സ്വാതന്ത്ര്യത്തിനു മുമ്പ് വൈസ്റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ ഇപ്പോഴത്തെ പേരെന്ത്?
രാഷ്ട്രപതി ഭവൻ
24. 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി ആരായിരുന്നു?
ജഗജ്ജീവൻ റാം
25. ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ സ്ഥാപകനേതാവാര്?
സി.എൻ. അണ്ണാദുരൈ