Kerala PSC Malayalam General Knowledge Question and Answers Part-44
ബലാൽസംഗം, കൂട്ടബലാൽസംഗം തുടങ്ങിയ ഹീനമായ കുറ്റങ്ങൾക്ക് വധശിക്ഷ നൽകാൻ ഏത് സംസ്ഥാനമാണ് അടുത്തിടെ ശക്തി ആക്ട് പാസാക്കിയത്?
മഹാരാഷ്ട്ര
2021ലെ ഭരണനിർവഹണ മികവിന്റെ അടിസ്ഥാനത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച സംസ്ഥാനങ്ങളെ യഥാക്രമം കണ്ടെത്തുക?
കേരളം, തമിഴ്നാട്, കർണാടക
വിന്‍ഡോസ് ഒ എസ്സിന്‍റെ ഏറ്റവും പുതിയ പതിപ്പ്
വിന്‍ഡോസ് 11
കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനായി 2022 ജനുവരി ഒന്നുമുതൽ സംസ്ഥാന കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ക്യാമ്പയിൻ?
ഞാനും കൃഷിയിലേക്ക്
മലബാറിൽ തേക്ക് മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കൊനോലിയെ ചുമതലപ്പെടുത്തിയ കളക്ടർ?
ഹെൻട്രി വാലൻറ്റൈൻ
ദേശ് കേ മെൻ്റർ പ്രോഗ്രാം ആരംഭിച്ചത്?
ഡെൽഹി
ഇന്ത്യയുടെ പ്രഥമ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷമേത്?
1975 ഏപ്രിൽ
തരംഗദൈർഘ്യം ഏറ്റവും കൂടിയതും ആവൃത്തി ഏറ്റവും കുറഞ്ഞതുമായ ദൃശ്യാ പ്രകാശത്തിലെ ഘടക വർണമേത്?
ചുവപ്പ്
ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമേത്?
ഹൈഡ്രോഫോൺ
താഴെപ്പറയുന്നവയിൽ മിനറൽ ആസിഡുകൾ ഏതെല്ലാം? (1) സിട്രിക് ആസിഡ് (2) അസറ്റിക് ആസിഡ് (3) നൈട്രിക് ആസിഡ് (4) ടാർടാറിക് ആസിഡ്
മൂന്ന് മാത്രം
ബയോഗ്യാസിലെ പ്രധാന ഘടകമേത്?
മീഥേൻ
ചുവടെ പറയുന്നവയിൽ സൂപ്പർ കൂൾഡ് ലിക്വിഡിന് ഉദാഹരണമേത്?(എ) ഗ്ലാസ് (ബി) ജലം (സി) ആസിഡ് (ഡി) പ്ലാസ്റ്റിക്
(എ) ഗ്ലാസ്
ഇളനീരാട്ടം, നെയ്യാട്ടം എന്നിവയ്ക്ക് പ്രസിദ്ധമായ ക്ഷേത്രമേത്?
കൊട്ടിയൂർ
ഓണത്തെ ദേശീയോത്സവമായി കേരള സർക്കാർ പ്രഖ്യാപിച്ച വർഷമേത്?
1961
നിരവധി ആട്ടക്കഥകൾ, കീർത്തനങ്ങൾ എന്നിവ രചിച്ച കുട്ടിക്കുഞ്ഞുത്തങ്കച്ചി ആരുടെ പുത്രിയാണ്?
ഇരയിമ്മൻതമ്പി
ബോൾഗാട്ടി കൊട്ടാരം നിർമിച്ച വിദേശികളാര്?
ഡച്ചുകാർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ എവിടെയാണ്?
ഹൈദരാബാദ്
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?
1857
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന കാലയളവിൽ ഗവർണർ ജനറൽ ആരായിരുന്നു?
കാനിംഗ് പ്രഭു
1857 മെയ് 10ന് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സ്ഥലം?
മീററ്റ് (ഉത്തർപ്രദേശ് )
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ഏറ്റവും ശക്തമായിരുന്ന പ്രദേശം?
അവധ് ( ഉത്തർപ്രദേശ് )
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?
മംഗൾ പാണ്ഡെ
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരത്തിന് ഡൽഹിയിൽ നേതൃത്വം നൽകിയതാര്?
ജനറൽ ഭക്ത്ഖാൻ
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയതാര്?
നാനാ സാഹിബ്
നാനാ സാഹിബിന്റെ യഥാർത്ഥനാമം?
ദോണ്ടു പന്ത്
1857ലെ വിപ്ലവത്തിലെ 'ബുദ്ധികേന്ദ്രം ' എന്നറിയപ്പെടുന്നത് ആര്?
നാനാ സാഹിബ്
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നാനാ സാഹിബിനൊപ്പം ഗറില്ലായുദ്ധത്തിനു നേതൃത്വം നൽകിയതാര്?
താന്തിയതോപ്പി
താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം?
രാമചന്ദ്ര പാണ്ഡുരംഗ്
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ലക്നൗവിൽ നേതൃത്വം നൽകിയതാര്?
ബീഗം ഹസ്രത് മഹൽ (അവധിലെ റാണി)
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബീഹാറിൽ നേതൃത്വം നൽകിയതാര്?
കൺവർസിംഗ്
1857ലെ വിപ്ലവത്തിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആര്?
കൺവർ സിംഗ്
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഫരീദാബാദിൽ (ഫൈസാബാദിൽ)നേതൃത്വം നൽകിയതാര്?
മൗലവി അഹമ്മദുള്ള
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ബറേലിയിൽ നേതൃത്വം നൽകിയതാര്?
ബഹദൂർ ഖാൻ
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഝാൻസിയിൽ നേതൃത്വം നൽകിയതാര്?
റാണി ലക്ഷ്മി ബായി
ഝാൻസി റാണിയുടെ യഥാർത്ഥ നാമം?
മണികർണിക
1857ലെ വിപ്ലവത്തിലെ ഝാൻസി റാണിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥൻ?
ഹ്യുഗ് റോസ്
ഝാൻസി റാണിയെ ഹ്യുഗ് റോസ് പരാജയപ്പെടുത്തിയ യുദ്ധം?
കാൽപ്പി യുദ്ധം (1858)
1857 വിപ്ലവത്തിൽ "വിപ്ലവകാരികളുടെ സമുന്നതനേതാവ് "എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്?
ഹ്യുഗ് റോസ്
1857ലെ വിപ്ലവത്തിലെ " ജോൺ ഓഫ് ആർക്ക് "എന്നറിയപ്പെടുന്നതാര്?
ഝാൻസി റാണി ലക്ഷ്മി ബായി
"ഇരുണ്ട പ്രതലത്തിലെ പ്രകാശ ബിന്ദു " എന്ന് ഝാൻസി റാണിയെ വിശേഷിപ്പിച്ചതാര്?
ജവഹർലാൽ നെഹ്റു
1857ലെ വിപ്ലവത്തിലെ അംബാസഡർ എന്നറിയപ്പെടുന്നത്?
അസിമുള്ള ഖാൻ
1857 സ്വാതന്ത്ര്യസമരത്തിൽ ഡൽഹിയിൽ വിപ്ലവത്തെ അമർച്ച ചെയ്ത സൈനിക ഉദ്യോഗസ്ഥൻ?
ജോൺ നിക്കോൾസൺ
1857 ൽ ലക്നൗവിലും കാൺപൂരിലും വിപ്ലവത്തെ അമർച്ചചെയ്ത് സൈനിക ഉദ്യോഗസ്ഥൻ?
കേണൽ കാംപ്ബെൽ
1857ലെ താൽക്കാലിക വിജയത്തെത്തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിലെ ഭരണാധികാരിയായി നിയമിച്ചതാരെയാണ്?
ബഹദൂർഷ II
ഏത് ബ്രിട്ടീഷ് ഉദ്യോഗസ്ഥന് മുന്നിലാണ് ബഹദൂർഷ II കീഴടങ്ങിയത്?
വി. ഹോഡ്സൻ
കീഴടങ്ങിയ ബഹദൂർ ഷാ രണ്ടാമനെ എങ്ങോട്ടാണ് നാടുകടത്തിയത്?
റങ്കൂൺ (ബർമ്മ)
അവസാനത്തെ മുഗൾ ചക്രവർത്തി?
ബഹദൂർഷ II
സഫർ ' എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന മുഗൾ ചക്രവർത്തി?
ബഹദൂർഷ II
"The Indian war of independence " എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
വി.ഡി സവർക്കർ
"The great rebellion " എന്ന പുസ്തകത്തിന്റെ കർത്താവാര്?
അശോക് മേത്ത
" The last Mughal " എന്ന പുസ്തകം രചിച്ചതാര്?
വില്യം ഡാൽറിംപിൾ
' 1857 ' എന്ന പുസ്തകം ആരുടേതാണ്?
സുരേന്ദ്രനാഥ സെൻ
ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യ സമരം എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര്?
വി ഡി സവർക്കർ
അഭിനവ് ഭാരത് എന്ന രഹസ്യ സംഘടനയ്ക്ക് രൂപം നൽകിയത്?
വി ഡി സവർക്കർ
1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ആരാണ്?
ഏൾ സ്റ്റാൻലി
1857 വിപ്ലവത്തെ ഇന്ത്യയുടെ ദേശീയ കലാപം, ദേശീയ ഉദയം എന്ന് വിശേഷിപ്പിച്ചതാര്?
ബെഞ്ചമിൻ ഡിസറെലി
" ഇന്ത്യയിൽ ഫ്യൂഡലിസത്തിന്റെ അവസാന ചിറകടി"എന്ന് 1857ലെ വിപ്ലവത്തെ വിശേഷിപ്പിച്ചതാര്?
ജവഹർലാൽ നെഹ്റു
" ഇത് ഇന്ത്യയുടെ ആദ്യത്തെ സമരം അല്ല, ദേശീയ സമരവും അല്ല, സ്വാതന്ത്ര്യ സമരവും അല്ല "എന്ന് 1857ലെ വിപ്ലവത്തെ കുറിച്ച് അഭിപ്രായപ്പെട്ടതാര്?
ആർ സി മജുംദാർ
" ആഗസ്മികവും അൽപ്പായുസ്സുമായിട്ടുള്ള ഉഷ്ണ കൊടുങ്കാറ്റ് "എന്ന് 1857-ലെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചതാര്?
സുരേന്ദ്രനാഥ സെൻ
ചപ്പാത്തി മൂവ്മെന്റ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1857ലെ വിപ്ലവം
1857 വിപ്ലവ സമയത്ത് ബ്രിട്ടണിലെ പ്രധാനമന്ത്രി?
പാമേഴ്സൺ
ഇന്ത്യയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിന് അവസാനം കുറിച്ച സമരം?
1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം
ഇന്ത്യയിൽ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കമിട്ട 1757 ലെ പ്ലാസ്സി യുദ്ധത്തിൽ ബംഗാളിലെ നവാബായ സിറാജു ഉദ് ദൗഉയെ പരാജയപ്പെടുത്തിയതാര്?
റോബർട്ട് ക്ലൈവ്
ബംഗാളിലെ ആദ്യത്തെ ഗവർണർ?
റോബർട്ട് ക്ലൈവ്
1757 ബംഗാളിൽ ദ്വിഭരണം നടപ്പിലാക്കിയ ഗവർണർ?
റോബർട്ട് ക്ലൈവ്
" 2000 പട്ടാളക്കാരെ എനിക്ക് തരൂ ഞാൻ ഭാരതത്തെ കീഴടക്കാം" എന്ന് അഭിപ്രായപ്പെട്ടതാര്?
റോബർട്ട് ക്ലൈവ്
" സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് "എന്നറിയപ്പെടുന്നതാര്?
റോബർട്ട് ക്ലൈവ്
ബ്രിട്ടീഷ് ഇന്ത്യയുടെ ബാബർ എന്നറിയപ്പെടുന്നതാര്?
റോബർട്ട് ക്ലൈവ്
ബംഗാളിലെ ആദ്യ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ് (1773-1785)
ബംഗാളിൽ ദ്വിഭരണം പിൻവലിച്ച ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
1773 ലെ റെഗുലേറ്റിംഗ് ആക്ട് പാസാക്കിയതിലൂടെ ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ആയി മാറിയത്?
വാറൻ ഹേസ്റ്റിംഗ്സ്
കൊൽക്കത്തയിൽ സുപ്രീം കോടതി ആരംഭിച്ചപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു?
വാറൻ ഹേസ്റ്റിംഗ്സ്
1785 ൽ മഹാരാജ നന്ദകുമാർ സംഭവവുമായി ബന്ധപ്പെട്ട് ലണ്ടനിൽ ഇംപീച്ച്മെന്റിന് വിധേയനായ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിംഗ്സ്
ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
കോൺവാലിസ് പ്രഭു
1793 ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ കൊണ്ടുവന്ന ഗവർണർ ജനറൽ?
കോൺവാലിസ് പ്രഭു
ഇന്ത്യയിൽ പോലീസ് സംവിധാനത്തിന് തുടക്കം കുറിച്ച ഗവർണർ ജനറൽ
കോൺവാലിസ് പ്രഭു
ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ?
വെല്ലസ്ലി പ്രഭു(റിചാർഡ് വെല്ലസ്ലി)
" ബ്രിട്ടീഷ് ഇന്ത്യയുടെ അക്ബർ " എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
റിച്ചാർഡ് വെല്ലസ്ലി
1798 ലെ സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?
റിച്ചാർഡ് വെല്ലസ്ലി
1806 വെല്ലൂർ കലാപ സമയത്തെ ഗവർണർ ജനറൽ?
ജോർജ് ബർലോ
വെല്ലൂർ കലാപം അടിച്ചമർത്തിയ സൈനിക ഉദ്യോഗസ്ഥർ?
കേണൽ ഗില്ലസ്പി
1809 ൽ സിഖ് സാമ്രാജ്യ സ്ഥാപകൻ രാജാ രഞ്ജിത്ത് സിംഗുമായി അമൃതസർ സന്ധിയിൽ ഒപ്പുവെച്ച ഗവർണർ ജനറൽ?
മിന്റോ I
റയട്ട് വാലി സമ്പ്രദായം അവതരിപ്പിച്ചപ്പോൾ ഗവർണർ ജനറൽ ആരായിരുന്നു
ഹേസ്റ്റിംഗ്സ് പ്രഭു
സാമന്ത ഏകാകിത പദ്ധതിക്ക് രൂപം കൊടുത്ത ഗവർണർ ജനറൽ?
ഹേസ്റ്റിംഗ്സ് പ്രഭു
സതി നിരോധിച്ച (1829)ഗവർണർ ജനറൽ?
വില്യം ബന്റിക് (1828-1835)
ശൈശവവിവാഹം, ശിശുബലി എന്നിവ നിരോധിച്ച ഗവർണർ ജനറൽ?
വില്യം ബന്റിക്
തഗ്ഗുകൾ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കൊള്ളക്കാരെ അമർച്ചചെയ്ത (1830)ഗവർണർ ജനറൽ?
വില്യം ബന്റിക്
1833 ലെ ചാർട്ടർ ആക്ട് പ്രകാരം ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയി മാറിയത്?
വില്യം ബന്റിക്
പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
വില്യം ബന്റിക്
ഇംഗ്ലീഷ് ഇന്ത്യയുടെ ഭരണഭാഷയാക്കി (1835) മാറ്റിയ ഗവർണർ ജനറൽ?
വില്യം ബന്റിക്
1835 കൊൽക്കത്തയിൽ ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ?
വില്യം ബന്റിക്
ഉദാരമനസ്കനായ ഗവർണർ ജനറൽ എന്നറിയപ്പെടുന്നത്?
വില്യം ബന്റിക്
ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ?
ചാൾസ് മെറ്റ്കാഫ്
1843ൽ സിന്ധ് മേഖലയെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണർ ജനറൽ?
എല്ലെൻ ബറോ
അടിമത്തം നിർത്തലാക്കിയ ഗവർണർ ജനറൽ?
എല്ലെൻ ബറോ
ഏറ്റവും പ്രായം കുറഞ്ഞ ഗവർണർ ജനറൽ?
ഡൽഹൗസി പ്രഭു
ദത്തവകാശ നിരോധന നിയമം പാസാക്കിയ (Doctrine of lapse ) ഗവർണർ ജനറൽ?
ഡൽഹൗസി പ്രഭു
ദത്തവകാശ നിരോധന നിയമം മൂലം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട പ്രദേശങ്ങൾ?
സത്താറ, ഝാൻസി, നാഗ്പൂർ, സാംബൽപൂർ
1853ൽ ബോംബെ മുതൽ താനെ വരെ ആദ്യത്തെ റെയിൽവേപാത നടപ്പിലാക്കിയ ഡൽഹി ഗവർണർ ജനറൽ?
ഡൽഹൗസി പ്രഭു
ഇന്ത്യയിൽ തപാൽ,ടെലഗ്രാം സംവിധാനങ്ങൾക്ക് തുടക്കം കുറിച്ച ഗവർണർ ജനറൽ?
ഡൽഹൗസി പ്രഭു