Geography Kerala PSC Questions and Answers
1.ഭൂമിയും സൂര്യനും ഏറ്റവും കൂടുതൽ അകാലത്തിലായിരിക്കുന്ന ദിനം?
ജൂലൈ 4
2. 180 ഡിഗ്രി രേഖാംശത്തിലുള്ള രേഖ ഏതു പേരിൽ അറിയപ്പെടുന്നു?
അന്താരാഷ്ട്ര ദിനരേഖ (International Date Line)
3. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അലക്കുന്നതിന്റെ യൂണിറ്റ് എന്ത്?
പ്രകാശവർഷം
4. ചന്ദ്രന്റെ ഒരേ വശം തന്നെ നാമെപ്പോഴും കാണുന്നതിന് കാരണം?
ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനും എടുക്കുന്ന സമയം ഒന്നായതുകൊണ്ട്
5. ദക്ഷിണധ്രുവത്തിൽ തുടർച്ചയായ സൂര്യപ്രകാശം ലഭിക്കുന്നത് ഏത് കാലത്?
ദക്ഷിണായനാന്തം (മകരസംക്രാന്തി)
6. അന്തരീക്ഷത്തിലെ ഏതു വാതകമാണ് അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്?
ഓസോൺ
7. ‘ഡോൾഡ്രംസ് ബെൽറ്റ്’ എവിടെയാണ്?
ഭൂമധ്യരേഖക്കടുത്ത്
8. മേഘങ്ങളില്ലാത്തതിനാലും മറ്റുചില കാലാവസ്ഥ പ്രതിഭാസങ്ങളാലും അന്തരീക്ഷത്തിലെ ഈ പാളി ജെറ്റ് വിമാനങ്ങൾക്ക് സഞ്ചാരിക്കാൻ ഏറ്റവും ഉത്തമമാണ്. ഏത് അന്തരീക്ഷ പാളി?
സ്ട്രാറ്റോസ്ഫിയർ
9. ഈർപ്പം (Humidity) അളക്കുന്നതിനുള്ള ഉപകരണം?
ഹൈഗ്രോമീറ്റർ
10. ഭൂമിയുടെ ആഴങ്ങളിൽ ലാവ കട്ടി പിടിച്ചുണ്ടാകുന്ന പാറകളുടെ പേര്?
പ്ലൂട്ടോണിക് പാറകൾ (Plutonic rocks)
11. എന്താണ് റിക്ടർ സ്കെയിലിൽ അളക്കുന്നത്?
ഭൂമികുലുക്കം
12. 49 – മത് പാരലൽ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു?
യു.എസ്.എ – കാനഡ
13. ശിശിരകാലത് മരങ്ങൾ ഇല പൊഴിയുന്നത് എന്തിന്?
ജലം സംരക്ഷിക്കാൻ
14. രേഖാംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂർ സമയവ്യത്യാസം സൂചിപ്പിക്കുന്നത്?
15 ഡിഗ്രി
15. ഏറ്റവും വലിയ ഭൂഖണ്ഡം ഏത്?
ഏഷ്യ
16. ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?
ഓസ്ട്രേലിയ
17. സമുദ്രനിരപ്പിൽ നിന്ന് 30,837 അടി താഴ്ചയുള്ള ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം?
മറിയാനാ ട്രഞ്ച്
18. ഭൂഖണ്ഡങ്ങൾ അല്പാല്പമായി തെന്നിനീങ്ങുന്നുവെന്ന ഭൂകണ്ഡചലനസിദ്ധാന്തം (പ്ലേറ്റ് ടെക്ടോണിക് തിയറി) അവതരിപ്പിച്ചതാര്?
ആൽഫ്രഡ് വെഗ്നർ
19. ലാവ കൊണ്ടുണ്ടായ ഇന്ത്യൻ പീഠപ്രദേശം?
ഡെക്കാൻ പീഠഭൂമി
20. ദക്ഷിണധ്രുവത്തിന്റെ അക്ഷാംശം (Lattitude) എത്ര?
4.99 ഡിഗ്രി
21. ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന രേഖാംശ (Longitude) രേഖയുടെ പേര്?
പ്രൈം മെറിഡിയൻ
22. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന അന്തരീക്ഷപാളി?
ട്രോപോസ്ഫിയർ
23. എന്താണ് മഹാവൃത്തം (Great circle)?
ഭൂമധ്യരേഖ
24. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏതു ഭൂമേഖലയിലാണ്?
ഭൂമധ്യരേഖയിൽ
25. 1957 മാർച്ച് 22 ന് ഇന്ത്യ അംഗീകരിച്ച ദേശീയ കലണ്ടർ ഏത്?
ശകവർഷം കലണ്ടർ
26. അറുപതു വിനാഴികയാണ് ഒരു നാഴിക. ഏഴര നാഴികയാണ് ഒരു യാമം. ഒരു യാമം എത്ര മണിക്കൂറാണ്?
3 മണിക്കൂർ (ഒരു വിനാഴിക= 24 സെക്കൻഡ്)
27. സമരാത്രദിനങ്ങൾ ഏവ?
മാർച്ച് 21, സെപ്റ്റംബർ 22
28. ആധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്?
യഹൂദ കലണ്ടർ
29. ഗുഹയുടെ ഉത്ഭവം, ഘടന, സസ്യജന്തുജാലം തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന വിജ്ഞാനശാഖ?
സ്പീലിയോളജി (Speleology)
30. അര്ജന്റീനയിലും തെക്കൻ ഉര്ഗ്വയിലും കാണപ്പെടുന്ന മരങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശത്തിന്റെ പേര്?
പാമ്പാസ്
31. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം?
വേർഖോയാൻസ്ക് (Verkhoyansk)