Kerala PSC Malayalam GK Part-1

1) ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്?
Ans: അറ്റ്ലാൻറിക് സമുദ്രം
2) ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്?
Ans: റഷ്യ
3) സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത്?
Ans: ഗവർണർ
4) മലയാള പത്രപ്രവർത്തനത്തിന് ബൈബിൾ എന്നറിയപ്പെടുന്ന കൃതി?
Ans: വൃത്താന്ത പത്രപ്രവർത്തനം
5) അവനവൻ കടമ്പ രചിച്ചത്?
Ans: കാവാലം നാരായണപ്പണിക്കർ
6) അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്?
Ans: ഡി വിൻസെന്റ്
7) മഹാരാജാ രഞ്ജിത്ത് സിംഗിന് കോഹിന്നൂർ സമ്മാനിച്ചതാര്?
Ans: മുഹമ്മദ് ഷാ
8) മാനസ ചാപല്യം ആരുടെ കൃതിയാണ്?
Ans: വാഗ്ഭടാനന്ദൻ
9) മാപ്പിള സമരവുയുമായി ബന്ധപ്പെട്ട്‌ വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ?
Ans: HV കൊനോലി
10) മുനിചര്യപഞ്ചകത്തിൻറെ കർത്താവ്?
Ans: ശ്രീനാരായണഗുരു
11) മുണ്ടക്കയം ലഹളയ്ക്ക് നേതൃത്വം നൽകിയത്?
Ans: പൊയ്കയിൽ യോഹന്നാൻ
12) മുകളരിൽനിന്ന് കോഹിന്നൂർ സ്വന്തമാക്കിയ ആക്രമണകാരി?
Ans: നാദിർഷ
13) മുസ്ലിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കഅബ ഏത് രാജ്യത്താണ്?
Ans: സൗദി അറേബ്യ
14) മുക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?
Ans: ആറാട്ടുപുഴ വേലായുധപ്പണിക്കർ
15) മൃത്യുഞ്ജയം എന്ന നാടകം വഹിച്ച നവോത്ഥാന നായകൻ?
Ans: കുമാരനാശാൻ
16) മൃത്യുഞ്ജയം കാവ്യഗീതം എന്ന പേരിൽ കുമാരനാശാനെ കുറിച്ച് പുസ്തകം രചിച്ചത്?
Ans: എം കെ സാനു
17) മറ്റൊരു രാജ്യത്തിൻറെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
Ans: ശ്രീനാരായണഗുരു (ശ്രീലങ്ക)
18) അദ്വൈത പഞ്ചരം രചിച്ചത്?
Ans: ചട്ടമ്പിസ്വാമികൾ
19) അദ്വൈതചിന്താപദ്ധതി രചിച്ചത്?
Ans: ചട്ടമ്പിസ്വാമികൾ
20) അദ്വൈതദീപിക രചിച്ചത്?
Ans: ശ്രീനാരായണഗുരു
21) അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുക് ആണ്. അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. ആരെ ഉദ്ദേശിച്ചാണ് ചട്ടമ്പിസ്വാമികൾ ഇപ്രകാരം പറഞ്ഞത്?
Ans: സ്വാമി വിവേകാനന്ദൻ
22) ആരുടെ അനുയായികളായിരുന്നു തവിട്ട് കുപ്പായക്കാർ?
Ans: ഹിറ്റ്ലർ
23) രവീന്ദ്രനാഥ ടാഗോർ താമസിച്ചിരുന്ന വീട്?
Ans: ജെറാസാങ്കോ ഭവനം
24) ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം?
Ans: കുങ്കുമം
25) ഇന്ത്യൻ വിദ്യാഭ്യാസത്തിലെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?
Ans: വുഡ്സ് ഡെസ്പാച്ച്
26) ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപ് രാഷ്ട്രങ്ങൾ?
Ans: മൗറീഷ്യസ്, ഫിജി
27) ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
Ans: 17 ഭാഷകളിൽ
28) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ?
Ans: പിസി മഹലനോബിസ്
29) ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം?
Ans: 1861
30) ഇന്ത്യൻ കുടുംബാസൂത്രണ ത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Ans: ആർ ഡി കാർവേ
31) ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
Ans: മുംബൈ
32) ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന തീയതി?
Ans: 2005 ഏപ്രിൽ 1
33) ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത്?
Ans: ആംസ്റ്റർഡാം
34) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?
Ans: മായാവതി
35) ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി?
Ans: ഡി.എം.കെ
36) ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യത്തെ വനിത?
Ans: വിജയലക്ഷ്മി പണ്ഡിറ്റ്
37) താഷ്കെന്റ് കരാർ ഒപ്പു വെച്ച പാക്കിസ്ഥാൻ പ്രസിഡന്റ്?
Ans: അയ്യൂബ് ഖാൻ
38) ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ ദളിത് വനിത?
Ans: മായാവതി
39) ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത്?
Ans: ജ്യോതി ബസു
40) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
Ans: അരുണാചൽ പ്രദേശ്
41) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്?
Ans: ഉത്തർ പ്രദേശ്
42) ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിൻറെ സ്ഥാനം?
Ans: 21
43) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്?
Ans: മിസോറാം
44) ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിലെ സ്ഥാനം?
Ans: 13
45) ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്?
Ans: ചവറ
46) ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം?
Ans: ഭോലു
47) ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം?
Ans: 1920
48) ഇന്ത്യൻ ടീമിന്റെ ആദ്യ അൻറാർട്ടിക്ക പര്യടനം നടത്തിയ വർഷം?
Ans: 1982
49) ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്?
Ans: രാമനാഥ പച്ച
50) ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്?
Ans: കഞ്ചിക്കോട്