Kerala PSC Malayalam GK Part-4

151) ഗുഡ്ഗാവിന്റെ പുതിയ പേര്?
Ans: ഗുരുഗ്രാം
152) സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ കടന്നു വരുന്ന പ്രതിഭാസം?
Ans: ശുക്രസംതരണം
153) സൂര്യകാന്തി രചിച്ചതാര്?
Ans: ജി ശങ്കരക്കുറുപ്പ്
154) സരോജിനി നായിഡു ജനിച്ചവർഷം?
Ans: 1879
155) സഹോദരൻ അയ്യപ്പൻ അന്തരിച്ച വർഷം?
Ans: 1968
156) സഹോദരൻ അയ്യപ്പൻറെ പിതാവിൻറെ പേര്?
Ans: കൊച്ചാവു
157) സഹോദരൻ അയ്യപ്പൻറെ മാതാവിൻറെ പേര്?
Ans: ഉണ്ണൂലി
158) സഹോദരൻ കെ അയ്യപ്പൻ എന്ന ജീവചരിത്രം രചിച്ചത്?
Ans: എം കെ സാനു
159) സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭയിൽ അധ്യക്ഷത വഹിക്കുന്നത്?
Ans: സ്പീക്കർ അപ്പോൾ നാമനിർദ്ദേശം ചെയ്യുന്ന പാനലിൽ നിന്ന് ഒരംഗം
160) ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Ans: ആനമുടി
161) സംസ്ഥാന മുഖ്യമന്ത്രി, ലോകസഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി?
Ans: നീലം സഞ്ജീവ റെഡ്ഡി
162) സ്വാമി ആനന്ദതീർത്ഥൻ അന്തരിച്ച വർഷം?
Ans: 1987
163) സ്വാമി ആനന്ദതീർത്ഥൻ എവിടെയാണ് ജാതി നാശിനി സഭ സ്ഥാപിച്ചത്?
Ans: കണ്ണൂർ
164) സ്വാമി ആനന്ദതീർത്ഥൻ ജനിച്ച സ്ഥലം?
Ans: തലശ്ശേരി
165) സ്വാമി ആനന്ദതീർത്ഥന്റെ യഥാർത്ഥ പേര്?
Ans: ആനന്ദ ഷേണായി
166) സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ പത്രാധിപർ?
Ans: സി പി ഗോവിന്ദപിള്ള
167) സ്വതന്ത്ര ചിന്താമണി എന്ന കവിത രചിച്ചത്?
Ans: വാഗ്ഭടാനന്ദൻ
168) ഹരിജനങ്ങൾക്ക് വേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്?
Ans: കെ കേളപ്പൻ
169) ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയ വർഷം?
Ans: 1956
170) ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?
Ans: മിഹിരകുലൻ
171) ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
Ans: മുതല
172) ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
Ans: നീലത്തിമിംഗലം
173) ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദീപും ഏത് തടാകത്തിലാണ്?
Ans: ചിൽക്ക
174) ഹതികുംഭശിലാശാസനത്തിൽ നിന്ന് ഏതു രാജാവിൻറെ പരാക്രമങ്ങളെ കുറിച്ചാണ് അറിവ് ലഭിക്കുന്നത്?
Ans: ഖാരവേലൻ
175) ഹ്യുയാൻ സാങ്‌ ഇന്ത്യയിൽ വന്നത് ആരുടെ കാലത്ത്?
Ans: ഹർഷൻ
176) ഹ്യൂമൻ ജിനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 രൂപം നൽകിയ ശാസ്ത്രജ്ഞൻ?
Ans: റോബർട്ട് സിൻഷീമർ
177) ചബഹാർ തുറമുഖം ഏത് രാജ്യത്താണ്?
Ans: ഇറാൻ
178) ചട്ടമ്പിസ്വാമികൾക്ക് യോഗവിദ്യ അഭ്യസിപ്പിച്ചത്?
Ans: സുബ്ബജടാപാഠികൾ
179) ചട്ടമ്പിസ്വാമികൾക്ക് തമിഴ് വേദാന്തശാസ്ത്രം പകർന്നു നൽകിയ ഗുരു?
Ans: സ്വാമിനാഥ ദേശികൾ
180) ചട്ടമ്പിസ്വാമികളുടെ വേർപാടിൻ റെ വേളയിൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി?
Ans: സമാധി സപ്തകം
181) ചമ്പാരൻ ഏത് സംസ്ഥാനത്താണ്?
Ans: ബീഹാർ
182) ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം?
Ans: 1917
183) ചരക്കിന് പകരം ചരക്ക് എന്ന് പഴയകാല കമ്പോള വ്യവസ്ഥിതി ക്ക് പറയുന്ന പേര്?
Ans: ബാർട്ടർ സമ്പ്രദായം
184) ചാന്നാർ ലഹളക്ക് പ്രചോദനം പകർന്ന് സാമൂഹിക പരിഷ്കർത്താവ്?
Ans: വൈകുണ്ഠസ്വാമികൾ
185) ചാർലി ചാപ്ലിൻ അഭിനയിച്ച ആദ്യ ചിത്രം?
Ans: ദി ട്രാംപ്
186) ചാൾസ് ഡാർവിൻ തൻറെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്?
Ans: ഇക്വഡോർ
187) ചാലൂക്യന്മാരുടെ തലസ്ഥാനം?
Ans: വാതാപി (ബദാമി)
188) ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ തോൽപ്പിച്ച പല്ലവ രാജാവ്?
Ans: നരസിംഹവർമൻ
189) ചാലൂക്യ വിക്രമ സംവത്സരം ആരംഭിച്ചത്?
Ans: പശ്ചിമ ചാലൂക്യ വംശത്തിലെ വിക്രമാദിത്യ ആറാമൻ
190) ചാലൂക്യ വംശം സ്ഥാപിച്ചത്?
Ans: ജയസിംഹൻ