Simple Gk Questions and Answers in Malayalam

1. മൂന്ന് ഹൃദയമുള്ള ജീവിയേത്?
നീരാളി
2. മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷി?
കാക്ക
3. നവജാത ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം?
ചുവപ്പ്
4. വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്?
പ്ലാറ്റിനം
5. സ്‌ട്രോബറിയുടെ യഥാർത്ഥ നിറം എന്തായിരുന്നു?
വെളുപ്പ്
6. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം?
കേരളം
7. ഇതുവരെ എത്ര മനുഷ്യർ ചന്ദ്രനിലൂടെ നടന്നിട്ടുണ്ട്?
12
8. ഐസ് ക്രീം കണ്ടുപിടിച്ച രാജ്യം?
ചൈന
9. ഏത് ചെടിയിൽ നിന്നാണ് കുങ്കുമം ലഭിക്കുന്നത്?
ക്രോക്കസ്
10. പുൽച്ചാടിയുടെ ചെവി എവിടെയാണ്?
വയർ
11. ഉറക്കമില്ലായ്മയെ ബാധിക്കുന്നത് ഏത് വിറ്റാമിന്റെ കുറവാണ്?
വിറ്റാമിൻ D
12. നാവുപയോഗിച്ച് കണ്ണും ചെവിയും വൃത്തിയാക്കുന്ന മൃഗം?
ജിറാഫ്
13. മമ്മികളിൽ പൊതിയുന്ന തുണി?
ലിനൻ
14. ചന്ദ്രനിൽ വെച്ച് കളിച്ച ഒരേയൊരു ഗെയിം?
ഗോൾഫ്
15. സൂര്യന്റെ ഉപരിതലത്തെക്കാൾ ചൂടുള്ളത്?
മിന്നൽ
16. മരിച്ച ഗ്രഹം എന്നറിയപ്പെടുന്നത്?
ബുധൻ
17. നഖങ്ങൾ ഉള്ളിലേക്ക് വലിക്കാൻ പറ്റാത്ത പൂക്കച്ചവർഗ്ഗത്തിലെ മൃഗം?
ചീറ്റ
18. ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിച്ച അമേരിക്കൻ പ്രസിഡണ്ട്?
ഐസനോവർ
19. ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം?
നിർവാചൻ സദൻ
20. വനമഹോത്സവം ആരംഭിച്ചത് ആര്?
കെ. എം മുൻഷി
21. ലോകരാഷ്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യ എത്രാം സ്ഥലത്താണ്?
7
22. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി?
രവീന്ദ്രനാഥ ടാഗോർ
23. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം?
അസം റൈഫിൾസ്
24. വിമാന താവളങ്ങൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
സിക്കിം
25. ജയിലുകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം?
അരുണാചൽ പ്രദേശ്
26. ഇന്ത്യയിൽ ബ്രിട്ടീഷ് അധ്യപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
പ്ലാസി യുദ്ധം
27. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം അരക്കിട്ടുറപ്പിച്ച യുദ്ധം ഏത്?
ബാക്‌സാർ യുദ്ധം
28. ഐക്യരാഷ്ട്ര ദിനത്തിൽ ജനറൽ അസംബ്ലി ഹാളിൽ പാടിയ ഏക ഇന്ത്യൻ വനിത?
എം. എസ് സുബ്ബലക്ഷ്മി
29. ലോകസുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യ നഗരം?
ബാംഗ്ലൂർ
30. ഇന്ത്യയിലെ ഏറ്റവും പഴയ നാഷണൽ പാർക്ക്?
ജിം കോർബറ്റ് നാഷണൽ പാർക്ക്
31. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു?
മുംബൈ
32. സംസ്ഥാനങ്ങളുടെ ഭരണത്തലവൻ ആര്?
ഗവർണർ
33. ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
ഹൈക്കോടതി ചീഫ് ജസ്റ്റിസ്
34. മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്?
വിനോബാഭാവെ
35. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏത്?
മീഥേൽ ഐസോ സയനേറ്റ്
36. എത്ര വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നതാണ് ബാലവേല?
14
37. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് നൽകിയ പേര്?
ബുധൻ ചിരിക്കുന്നു
38. ഇന്ത്യ ഗേറ്റ് എവിടെ സ്ഥിതി ചെയ്യുന്നു?
ഡൽഹി
39. ഇന്ത്യയിലെ ഏറ്റവും വലിയ എന്ന ഖനി?
ബോംബെ ഹൈ
40. “ഭൂരിപക്ഷത്തെ അവഗണിക്കുന്നത് പാപമാണ്” ഇത് ആരുടെ വാക്കുകൾ?
മഹാത്മാ ഗാന്ധി
41. കാർഗിലിൽ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന്റെ പേര്?
ഓപ്പറേഷൻ വിജയ്
42. ഇന്ത്യ അണുപരീക്ഷണം നടത്തിയ സ്ഥലം?
പൊഖ്‌റാൻ
43. ഇന്ത്യയിലൂടെ കടന്നു പോവുന്ന സിൽക്ക് പാതയുടെ ഭാഗം?
നാഥുല ചുരം
44. ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന്?
ഏപ്രിൽ 1
45. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സാമ്പത്തിക വർഷം ജനുവരിയിൽ ആരംഭിക്കുന്നത്?
മധ്യപ്രദേശ്
46. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
വിദ്യാഭ്യാസം
47. ഇന്ത്യയിലെ ഏറ്റവും പ്രധാന ചെറുകിട വ്യവസായം ഏത്?
കൈത്തറി
48. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം?
നാഗാലാ‌ൻഡ്
49. ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?
ആൻഡമാൻ നിക്കോബാർ
50. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ?
താക്കറെ കമ്മീഷൻ
51. കേരളം സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
1956 നവംബർ 1
52. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
5
53. നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് ഏത്?
കേരളം
54. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
ഇ.എം.എസ്. നമ്പൂതിരിപ്പാട്
55. ഒന്നാം കേരളം മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്?
1957 ഏപ്രിൽ 5
56. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആര്?
ആർ. ശങ്കർ
57. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു?
ബി രാമകൃഷ്ണറാവു
58. കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്?
1956 നവംബർ 1
59. കേരളത്തിലെ പ്രഥമ ഹൈക്കോടതി ജഡ്ജി ആര്?
ജസ്റ്റിസ് അന്നാചാണ്ടി
60. കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്?
കെ ടി കോശി
61. കടൽ മാർഗത്തിലൂടെ കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ വ്യക്തി ആര്?
വാസ്കോഡഗാമ
62. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ ഉപരാഷ്ട്രപതി ആരായിരുന്നു?
ഡോ. എസ്. രാധാകൃഷ്ണൻ
63. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏത്?
മലപ്പുറം
64. ഫസൽ അലി കമ്മീഷനിലെ മലയാളിയായ ആദ്യ അംഗം ആര്?
സർദാർ കെ എം പണിക്കർ
65. ഒന്നാം കേരളം മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
11
66. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്?
കേരളം
67. ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ സമ്മേളനം നടന്ന സ്ഥലം?
എറണാകുളം
68. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്?
സി അച്ചുതമേനോൻ
69. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല?
കണ്ണൂർ
70. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
71. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല?
കണ്ണൂർ
72. കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്
73. ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്താണ്?
ഹോളണ്ട്
74. നില എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
75. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
76. കേരളത്തിലെ ഏറ്റവും വലിയ ചുരം?
കണ്ണൂർ ചുരം
77. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?
മീശപ്പുലിമല
78. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
വയനാട്
79. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം?
കുട്ടനാട്
80. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?
പെരിയാർ
81. പരിശുദ്ധിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
പാകിസ്ഥാൻ
82. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസം?
പോർക്ക്
83. പുളിയുള്ള തേൻ കാണപ്പെടുന്ന രാജ്യം?
ബ്രസീൽ
84. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്നത്?
ബെൽജിയം
85. എല്ലാവർഷവും ന്യൂ ഇയർ ആദ്യമെത്തുന്ന രാജ്യം?
കിരിബാസ്
86. ലോകത്തിലെ ഏറ്റവും വലിയ രാജ്യം?
റഷ്യ
87. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?
വത്തിക്കാൻ സിറ്റി
88. ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത്?
ഏഷ്യ
89. ലോകത്തിലെ ഏറ്റവും ചെറിയ വൻകര ഏത്?
ഓസ്ട്രേലിയ
90. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റഫോം ഏത്?
ഗോരഖ്പൂർ (ഇന്ത്യ)
91. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്വതനിര ഏത്?
ഹിമാലയ
92. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?
പസഫിക് സമുദ്രം
93. ലോകത്തിൽ ഏറ്റവും കൂടുതൽ അതിർത്തി രാജ്യങ്ങളുള്ള വൻകര?
ആഫ്രിക്ക
94. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്രസംഘടന ഏത്?
ഐക്യരാഷ്ട്രസംഘടന
95. അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ആര്?
ജോർജ് വാഷിംഗ്‌ടൺ
96. ഭാരതം സന്ദർശിച്ച ആദ്യ റഷ്യൻ പ്രധാനമന്ത്രി ആര്?
മാർഷൽ ബാലഗാനിൻ
97. ലോകത്തിൽ ആദ്യമായി ആറ്റംബോംബ് വീണ സ്ഥലം?
ഹിരോഷിമ
98. ലോകത്തിലാദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്?
അമേരിക്ക
99. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമതലം ഏത്?
ടിബറ്റ്
100. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം?
റഫ്ളേഷ്യ